തെങ്ങ് ഒഎസ്
മലയാളികളുടെ സ്വന്തം ഒഎസ്
നിങ്ങള്‍ക്ക് പ്രിയപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ മലയാളത്തില്‍ ഉപയോഗിക്കാനും ഇംഗ്ലീഷ്-മലയാളം നിഘണ്ടു അടങ്ങിയതും ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ തുടങ്ങിയ മലയാളം ടൈപ്പിങ്ങ് രീതികള്‍ ഉപയോഗിക്കാനും വേണ്ടി പ്രത്യേകം പ്രവര്‍ത്തനസജ്ജമാക്കിയ ഒഎസ്.
ഫയര്‍ഫോക്സ്, ലിബ്രേഓഫീസ്, വിഎല്‍സി മീഡിയ പ്ലെയര്‍ തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പല തരം സോഫ്റ്റ്‍വെയറുകളെല്ലാം അടങ്ങിയിരിക്കുന്നതിന് പുറമേ ആയിരക്കണക്കിന് മറ്റനേകം സോഫ്റ്റവെയറുകള്‍ അനായാസം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം.
പകര്‍പ്പവകാശം പോലുള്ള നിയമതടസ്സങ്ങളില്ലാതെ ഉപയോക്താക്കളുടെ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താവുന്നതും അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒഎസ്.
തെങ്ങ് ഒഎസ് ഉബുണ്ടു 18.10 പതിപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. താഴെ കൊടുത്തിരിക്കുന്ന സ്രോതസ്സിന്റെ കണ്ണി പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും തെങ്ങ് ഒഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം.